ന്യുഡല്‍ഹി കൊവിഡ്-19 മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി ട്രയലില്‍ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ പദ്ധതിക്ക് കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് നേതൃത്വം നല്‍കുന്നത്. അന്തര്‍ ദേശീയ തലത്തില്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സകള്‍ ഏകോപിപ്പിക്കുകയും മരുന്നുകള്‍ വകിസിപ്പിക്കുകയുമാണ് ലക്ഷ്യം.
കൊവിഡ്-19; സോളിഡാറിറ്റി ട്രയലില്‍ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ - ലോകാരോഗ്യ സംഘടന
ലോകാരോഗ്യ സംഘടനയുടെ പദ്ധതിക്ക് കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് നേതൃത്വം നല്‍കുന്നത്. അന്തര്‍ ദേശീയ തലത്തല്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സകള്‍ ഏകോപിപ്പിക്കുകയും മരുന്നുകള്‍ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.
ഇതുവഴി രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കും. ഡോ. ഷീല ഗോഡ്ബോളയാണ് ഇന്ത്യയില്‍ പദ്ധതിക്ക് നേതൃത്വം കൊടുക്കുക. നാഷണല്‍ എയ്ഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞയാണ് ഷീല. അതിനിടെ വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്ത് 2322 പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചത്. 62 പേർ മരിച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ബയോടെക്നോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കൗണ്‍സില്‍ ഓഫ് സയന്‍റിഫിക്ക് ആന്‍ഡ് ഇന്‍റസ്ട്രിയല്‍ റിസര്‍ച്ച് എന്നിവയുമായി ചേര്‍ന്ന് കൊവിഡിന് പ്രതിരോധ മരുന്നും പരിശോധന സൗകര്യങ്ങളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐസിഎംആർ.