ന്യൂഡൽഹി: ആരോഗ്യ പരിരക്ഷാ സേവനങ്ങൾക്കായി നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻഡിഎച്ച്എം) പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ ആരോഗ്യ പരിപാലന മേഖല മെച്ചപ്പെടുത്തുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ദേശീയ നഗര ആരോഗ്യ മിഷനും കൂടി നടപ്പിലാക്കുന്ന മൂന്നാമത്തെ സംരംഭമാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ. ആരോഗ്യ മേഖലയിൽ പരിമിതമായ ഡോക്ടർമാരും ആശുപത്രികളുമാണ് ഉള്ളതെന്നും വ്യക്തികളുടെ ആരോഗ്യ ചരിത്രം ഒരു മൗസ് ക്ലിക്കിലൂടെ ലഭ്യമാകുന്ന പുതിയ പദ്ധതി വളരെയധികം സഹായകമായിരിക്കുമെന്നും മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം - കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്ത
രാജ്യത്തെ ആരോഗ്യ പരിരക്ഷ ഫലപ്രദമാക്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ദേശീയ നഗര ആരോഗ്യ മിഷനും കൂടി നടപ്പിലാക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ
നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡിജിറ്റൽ ഹെൽത്ത് മിഷനിൽ ആരോഗ്യ ഐഡി നൽകപ്പെടുമെന്നും അന്തിമ കരട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തണമെന്ന് 2017 ലെ ദേശീയ ആരോഗ്യ നയത്തിൽ പറയുന്നുണ്ട്. ഡിജിറ്റൽ ഹെൽത്ത് മിഷൻ്റെ സഹായത്തോടെ ആശുപത്രികൾക്ക് എളുപ്പത്തിൽ ആരോഗ്യ റിപ്പോർട്ട് ലഭ്യമാക്കാനാകുമെന്നും ഡോക്ടർ ഗിർധാർ ഖ്യാനി പറഞ്ഞു.