ന്യുഡൽഹി: ചൈനീസ് അതിര്‍ത്തിയിലേക്ക് തുരങ്കപാത നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്രാ നദി പ്രവേശിക്കുന്ന സ്ഥലം വരെ തുരങ്കം നിര്‍മിക്കുകയാണ് ലക്ഷ്യം. റോഡ്, റെയില്‍പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതി.
ചൈനീസ് അതിര്‍ത്തിയില്‍ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. - ഇന്ത്യ
തുരങ്കം ബ്രഹ്മപുത്രയുടെ അടിത്തട്ടിലൂടെ. 12 മുതല്‍ 15 കിലോമീറ്റര്‍ വരെ ദൂരത്തിലാകും പാത. സര്‍വേ നടപടികള്‍ പൂര്‍ത്തിയായി
തുരങ്കപാത
12 മുതല്‍ 15 കിലോമീറ്റര്‍ വരെ ദൂരം കണക്കാക്കുന്ന തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. നദിയുടെ അടിത്തട്ടില്‍ കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റർ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അരുണാചൽ അതിർത്തിയിൽ നിരന്തരം ചൈനീസ് പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തുരങ്കപാത നിര്‍മിക്കാനുള്ള ഇന്ത്യയുടെ ആലോചന.
Last Updated : May 2, 2019, 7:11 AM IST