ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലേക്ക് താല്‍ക്കാലിക അംഗത്വം ലഭിച്ച ഇന്ത്യ 2021 ആഗസ്റ്റ് മാസം സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുമെന്ന് യുഎന്‍. 15 അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. ഇംഗ്ലിഷ് അക്ഷര ക്രമത്തിലാണ് ഓരോ മാസവും രാജ്യങ്ങളെ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കുന്നത്.
2021 ആഗസ്റ്റില്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതി അധ്യക്ഷനാകും
ഇംഗ്ലിഷ് അക്ഷര ക്രമത്തിലാണ് ഓരോ മാസവും രാജ്യങ്ങളെ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കുന്നത്.
ഇതില്‍ ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ, റഷ്യ എന്ന രാജ്യങ്ങള്‍ക്കാണ് സമിതിയില്‍ സ്ഥിരാംഗത്വമുള്ളത്. ഇന്ത്യ, നോര്‍വെ, അയര്‍ലാന്‍ഡ്, മെക്‌സിക്കോ, കെനിയ എന്നീ രാജ്യങ്ങള്‍ക്കാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് സമിതിയില്‍ അംഗത്വം ലഭിച്ചത്. 192 അംഗരാജ്യങ്ങളില്‍ 184 വോട്ടുകള്‍ ഇന്ത്യയ്‌ക്ക് ലഭിച്ചു. ഇത് എട്ടാം തവണയാണ് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം നേടുന്നത്. 2011-2012 വര്‍ഷമാണ് അവസാനമായി അംഗമായിരുന്നത്.
ഏഷ്യ-പസഫിക്ക് രാജ്യങ്ങളുടെ വിഭാഗത്തിലെ തെരഞ്ഞെടുപ്പിലാണ് ഇന്ത്യ വിജയിച്ചത്. അതേസമയം ബെല്‍ജിയം, ജര്‍മനി, ഇന്തോനേഷ്യ, ദക്ഷിണ ആഫ്രിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളുടെ അംഗത്വ കാലാവധി ഈ വര്‍ഷം അവസാനിക്കും.