ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ "പരിശോധന, നിരീക്ഷണം, ചികിത്സ" (ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്) രീതിയാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്നും തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ദിനം പ്രതി ഒമ്പത് ലക്ഷം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 9,01,338 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് പരിശോധനകളുടെ എണ്ണം നാല് കോടിയോട് അടുത്തു.
ഇന്ത്യയിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിലെ കൊവിഡ് പരിശോധന ഒമ്പത് ലക്ഷം പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിൽ 9,01,338 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിലെ കൊവിഡ് പരിശോധന ഒമ്പത് ലക്ഷം പിന്നിട്ടു
കഴിഞ്ഞ രണ്ട് ആഴ്‌ചക്കുള്ളിൽ ഒരു കോടി കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് പരിശോധനക്കായി ലബോറട്ടികളുടെ എണ്ണം തുടർച്ചയായി കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നുണ്ട്. രാജ്യത്ത് 998 സർക്കാർ ലബോറട്ടികളിലും 566 സ്വകാര്യ ലബോറട്ടികളിലും അടക്കം 1564 ലബോറട്ടികളിലാണ് കൊവിഡ് പരിശോധന നടത്തുന്നത്.