മോദിക്ക് വീണ്ടും വ്യോമപാത നിഷേധം : നടപടിക്കൊരുങ്ങി ഇന്ത്യ - pak denying permission news
ഒക്‌ടോബർ 28 ന് സൗദി സന്ദർശനത്തിനായുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അനുമതി പാകിസ്ഥാൻ നിഷേധിച്ചതായി വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു.
![മോദിക്ക് വീണ്ടും വ്യോമപാത നിഷേധം : നടപടിക്കൊരുങ്ങി ഇന്ത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4886248-3-4886248-1572197635659.jpg)
ന്യൂഡൽഹി: മോദിയുടെ സൗദി സന്ദർശനത്തിന് വ്യോമപാത നിഷേധിച്ച പാകിസ്ഥാൻ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിലേക്ക് ഇന്ത്യ നീങ്ങുന്നു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് വ്യോമപാതക്ക് ഇന്ത്യ അനുമതി തേടുന്നതെന്നും ഇത് തുടരുമെന്നും ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു. ഒക്‌ടോബർ 28 ന് സൗദി സന്ദർശനത്തിനായുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അനുമതി പാകിസ്ഥാൻ നിഷേധിച്ചതായി വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. വ്യോമപാത നിഷേധിച്ച തീരുമാനം ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയെ രേഖാമൂലം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മോദിയുടെ യുഎൻ പൊതു അസംബ്ലി സമ്മേളന വേളയിലും പ്രസിഡൻ്റ് രാം നാഥ് കോവിന്ദിൻ്റെ യൂറോപ്പ് സന്ദർശനത്തിലും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു.