ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് മുക്ത നിരക്കില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആറ് ലക്ഷത്തിന് താഴെയാണ് രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം. 5,70,458 ആണ് നിലവിലെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 6.97 ശതമാനം മാത്രമാണ് സജീവ കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആഗോള കൊവിഡ് മുക്തി കണക്കിലും ഇന്ത്യ മുന്നിലാണ്. ഇന്ത്യയിലെ ശരാശരി കേസ് പെര്‍ മില്യണ്‍ 5930 ആണ്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ പുതിയ കൊവിഡ് കണക്ക് ഇതിലും താഴെയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.