കേരളം

kerala

ETV Bharat / bharat

ഇന്ത്യക്ക് നേട്ടം; ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു - ഡിആര്‍ഡിഒ

മറ്റൊരു ദ്വീപിനെ ലക്ഷ്യമിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് രാവിലെ 10 മണിക്കായിരുന്നു വിക്ഷേപണം

India successfully test fires  BrahMos supersonic cruise missile  സൂപ്പര്‍സോണിക് മിസൈല്‍  ബ്രഹ്മോസ് പരീക്ഷിച്ചു  ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്  ശൗര്യ മിസൈല്‍  ഡിആര്‍ഡിഒ  land attack version
ഇന്ത്യക്ക് നേട്ടം; ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

By

Published : Nov 24, 2020, 11:46 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് രാവിലെ 10 മണിക്കായിരുന്നു വിക്ഷേപണം. മറ്റൊരു ദ്വീപിനെ ലക്ഷ്യമിട്ടുള്ള വിക്ഷേപണം വിജയകരമാണെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ബ്രഹ്മോസിന് 400 കിലോമീറ്റര്‍ വരെയാണ് ആക്രമണ പരിധി.

ലോകത്തെ ഏറ്റവും വേഗതയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്‍റെ ആക്രമണ പരിധി 298 നിന്ന് 450 കിലോമീറ്ററായി ഡിആര്‍ഡിഒ ഉയര്‍ത്തിയിരുന്നു. നേരത്തെ 800 കിലോമീറ്ററിലധികം പരിധിയില്‍ ആക്രമിക്കാന്‍ കഴിയുന്ന ശൗര്യ ഉള്‍പ്പെടെയുള്ള മിസൈലുകള്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details