ഭുവനേശ്വർ: ഇന്ത്യ വികസിപ്പിച്ച മധ്യദൂര, ആണവ ബാലിസ്റ്റിക് മിസൈൽ അഗ്നി -3ന്‍റെ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തി. ഒഡീഷ തീരത്തെ അബ്‌ദുൽ കലാം ദ്വീപിൽ നിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് അഗ്നി -3 ബാലിസ്റ്റിക് മിസൈലിന്‍റെ രാത്രികാല പരീക്ഷണം നടത്തിയത്.
അഗ്നി–3ന്‍റെ പരീക്ഷണം വിജയകരം; മിടുക്ക് തെളിയിച്ച് ഇന്ത്യന്‍ സേന - ഇന്ത്യന്‍ സേന
3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി–3ന്‍റെ പരീക്ഷണം വൈകുന്നേരം 7.20 നാണ് നടത്തിയത്.
3000 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള ഇന്‍റർമീഡിയറ്റ് റേഞ്ച് മിസൈലിന്‍റെ ഫ്ലൈറ്റ് പരീക്ഷണമാണ് നടന്നതെന്ന് സൈനിക സേന അറിയിച്ചു. 50 ടണ്‍ ഭാരമുള്ള മിസൈലിന് 17 മീറ്റർ നീളവും രണ്ട് മീറ്റർ വ്യാസവുമാണുള്ളത്. സൈന്യത്തിന്‍റെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് വൈകുന്നേരം 7.20നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്നി മിസൈല്‍ വികസിപ്പിച്ചത്. മിസൈൽ പ്രകടനത്തിന്‍റെ ക്ഷമത ഉറപ്പാക്കുന്നതിനായി നടത്തിയ അഗ്നി -3 സീരീസിലെ നാലാമത്തെ പരീക്ഷണമാണിത്.