ന്യൂഡൽഹി: വിയന്നയിൽ നടന്ന ഭീകരാക്രമണത്തിൽ താൻ അത്യധികം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയന്നയ്ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിയന്ന ഭീകരാക്രമണം; ഓസ്ട്രിയയ്ക്ക് പിന്തുണയറിയിച്ച് ഇന്ത്യ - Vienna terror attack
ആക്രമണങ്ങൾ നഗരത്തിലെ ഒരു സിനഗോഗിനെ ലക്ഷ്യമാക്കിയാണ് നടക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി
വിയന്നയിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു ആക്രമണകാരിയെ സുരക്ഷാ സംഘം വധിച്ചു. ആക്രമണങ്ങൾ നഗരത്തിലെ ഒരു സിനഗോഗിനെ ലക്ഷ്യമാക്കിയാണ് നടക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.