കേരളം

kerala

ETV Bharat / bharat

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ ഇരുപതിനായിരം കടന്നു - തമിഴ്‌നാട്

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 379 പേര്‍

India sees highest single-day spike of 20  903 COVID-19 cases  tally reaches 6  25  544  ഇന്ത്യ കൊവിഡ് കേസ്  കൊവിഡ് മരണം ഇന്ത്യ  ന്യൂഡൽഹി  ഐസിഎംആർ  കൊറോണ വൈറസ്  തമിഴ്‌നാട്  കർണാടക
24 മണിക്കൂറിൽ ഇന്ത്യയിൽ 20,903 കൊവിഡ് രോഗികൾ കൂടി; ആകെ കൊവിഡ് ബാധിതർ 6,25,544 പേർ

By

Published : Jul 3, 2020, 10:45 AM IST

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ പുതിയതായി 20,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 6,25,544 ആയി. 2,27,439 സജീവ കേസുകളാണ് ഉള്ളതെന്നും 3,79,892 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 379 പേർ കൊവിഡ് മൂലം മരിച്ചതോടെ കൊവിഡ് മരണസംഖ്യ 18,213 ആയി.

മഹാരാഷ്‌ട്രയിൽ ഇതുവരെ 1,86,626 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,178 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. അതേസമയം തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 98,392 കടന്നു. 1,321 കൊവിഡ് മരണമാണ് ഇതുവരെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിലെ കൊവിഡ് രോഗികൾ 92,175 കടന്നു. ഇന്നലെ വരെ 92,97,749 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതെന്നും ഇന്നലെ മാത്രമായി 2,41,576 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ പറഞ്ഞു.

ABOUT THE AUTHOR

...view details