ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 407 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,90,401 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 1,89,463 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 2,85,637 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. ഇതുവരെ രാജ്യത്ത് 77,76,228 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ വ്യാഴാഴ്‌ച മാത്രം 2,15,446 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 15,301 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തു.
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 17,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - etv bharat news
24 മണിക്കൂറിനിടെ രാജ്യത്ത് 407 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,47,741 കൊവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 63,357 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 77,453 പേര്‍ക്ക് രോഗം ഭേദമാവുകയും 6,931 പേര്‍ മരിക്കുകയും ചെയ്‌തു. ഡല്‍ഹിയില്‍ 73,780 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 44,765 പേര്‍ക്ക് രോഗം ഭേദമായി. 2,429 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 26,586 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തമിഴ്‌നാട്ടില്‍ 70,977 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 39,999 പേര്‍ക്ക് രോഗം ഭേദമായി. 911 കൊവിഡ് മരണങ്ങളും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ ചികിത്സയിലുള്ളത് 30,067 പേരാണ്.