കേരളം

kerala

ETV Bharat / bharat

24 മണിക്കൂറിൽ രാജ്യത്ത് 16,922 കൊവിഡ് ബാധിതർ; ആകെ രോഗികൾ 4,73,105 ആയി - covid

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 418 പേർ കൊവിഡ് മൂലം മരിച്ചു.

കൊവിഡ് ഇന്ത്യ  ഇന്ത്യ കൊവിഡ് കണക്ക്  കൊവിഡ്  കൊറോണ വൈറസ് ഇന്ത്യ  covid india  covid cases in india  covid  corona virus
24 മണിക്കൂറിൽ രാജ്യത്ത് 16,922 കൊവിഡ് ബാധിതർ; ആകെ രോഗികൾ 4,73,105 ആയി

By

Published : Jun 25, 2020, 10:22 AM IST

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 16,922 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. 24 മണിക്കൂറിനുള്ളിൽ 418 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവിൽ 1,86,514 സജീവ രോഗബാധിതരാണ് രാജ്യത്തുള്ളത്. രാജ്യത്ത് 14,894 പേരാണ് കൊവിഡ് മൂലം ഇതുവരെ മരിച്ചതെന്നും 2,71,697 പേർ കൊവിഡ് രോഗമുക്തരായെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേ സമയം മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. ഡൽഹിയിൽ 70,390 പേർക്കും തമിഴ്‌നാട്ടിൽ 67,468 പേർക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details