ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഒറ്റദിവസം 15,000ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ
15,413 രോഗബാധിതരെയാണ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,10,461 ആയി ഉയർന്നു. ഒടുവിൽ 306 പേരാണ് വൈറസിന് കീഴടങ്ങിയത്.
ഇന്ത്യയില്‍ പിടിമുറുക്കി കൊവിഡ്; രോഗികൾ നാല് ലക്ഷം കവിഞ്ഞു - ഇന്ത്യ കൊവിഡ്
നിലവിൽ 1,69,451 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്
India
രാജ്യത്തെ മരണസംഖ്യ 13,254ലെത്തി. നിലവിൽ 1,69,451 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. വൈറസ് ബാധിച്ച 2,27,756 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 1,28,205 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ 58,068 പേരാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 64,153 ആയി. അതേസമയം തമിഴ്‌നാട്ടിൽ 56,845 കേസുകളും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 56,746 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.