ഇന്ത്യയിലെ കൊവിഡ് രോഗികളിൽ വർധന, രോഗബാധിതർ 1,31,000 കടന്നു - ഇന്ത്യ കൊവിഡ്
147 പേർ കൊവിഡ് മൂലം മരിച്ചെന്നും ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 3867 ആയെന്നും കുടുംബാരോഗ്യ ക്ഷേമകാര്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 6,767 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി. 147 പേർ കൊവിഡ് മൂലം മരിച്ചെന്നും ഇതുവരെയുള്ള രാജ്യത്തെ കൊവിഡ് മരണസംഖ്യ 3867 ആയെന്നും കുടുംബാരോഗ്യ ക്ഷേമകാര്യ മന്ത്രാലയം വ്യക്തമാക്കി. 73560 കൊവിഡ് ആക്‌ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം പറഞ്ഞു.കൊവിഡ് കൂടുതൽ ബാധിച്ച മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 47,000 കടന്നു. തമിഴ്‌നാട്ടിൽ 15,512 പേർക്കും ഗുജറാത്തിൽ 13,664 പേർക്കും ഡൽഹിയിൽ 12,910 പേർക്കുമാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്.