ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ-ഇ-മുഹമ്മദിനെതിരെ നടപടി എടുക്കുന്നതിൽ നിന്ന് പാകിസ്ഥാൻ പിന്നോട്ട് പോകുകയാണെന്ന് ഇന്ത്യ. മുഖ്യ പ്രതിയായ ജയ്‌ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന് പാകിസ്ഥാൻ അഭയം നൽകിയെന്ന് എൻഐഎ സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. സംഭവം നടന്ന് 18 മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പുൽവാമ ആക്രമണം; ഉത്തരവാദിത്വത്തിൽ നിന്ന് പാകിസ്ഥാൻ പിന്നോട്ട് പോകുന്നുവെന്ന് ഇന്ത്യ
ആക്രമണത്തിന്‍റെ മുഖ്യ പ്രതിയായ ജയ്‌ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന് പാകിസ്ഥാൻ അഭയം നൽകിയെന്ന് എൻഐഎ സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു
പുൽവാമ ആക്രമണം; പാകിസ്ഥാൻ ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്ന് ഇന്ത്യ
ജയ്‌ഷെ-ഇ-മുഹമ്മദ് നേതൃത്വം പാകിസ്ഥാനിലാണ് ഉള്ളത്. ആവശ്യമായ തെളിവുകൾ പാകിസ്ഥാനുമായി പങ്കുവച്ചിട്ടുണ്ടെന്നും 2008ലെ മുംബൈ ഭീകരാക്രമണക്കേസിലും പാകിസ്ഥാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.