കേരളം

kerala

ETV Bharat / bharat

ബാലാകോട്ടിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തത് പലതും മറച്ച് വെക്കാൻ- ഇന്ത്യ - പാകിസ്ഥാൻ

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മൂന്ന് തവണയാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സംഘത്തിന്‍റെ ബലാകോട്ടിലേക്കുളള യാത്രയെ പാകിസ്ഥാൻ തടഞ്ഞത്.

വിദേശ കാര്യ വക്താവ് രവീഷ് കുമാർ

By

Published : Mar 9, 2019, 11:30 PM IST

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാക്കോട്ടിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്ത പാക് നടപടിയെ വിമർശിച്ച് ഇന്ത്യ. മറച്ചുവെക്കാൻ ധാരാളമുളളതിനാലാണ് പാകിസ്ഥാൻ മാധ്യമങ്ങളെ തടയുന്നതെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മൂന്ന് തവണയാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സംഘത്തിന്‍റെ ബലാകോട്ടിലേക്കുളള യാത്രയെ പാകിസ്ഥാൻ തടഞ്ഞത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കാലാവസ്ഥയുള്‍പ്പെടെയുളള കാര്യങ്ങള്‍ പറഞ്ഞ് പാക് സേനയുടെ മാധ്യമവിഭാഗത്തിന്‍റെ സന്ദർശനവും രണ്ട് തവണ റദ്ദാക്കിയിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ അടുത്ത ഏതാനും ദിവസം കൂടി പ്രദേശത്തേക്ക് പോകാൻ കഴിയില്ലെന്നാണ് പാക് സൈന്യത്തിന്‍റെ നിലപാട്. എന്നാൽ ഒരുപാട് കാര്യങ്ങള്‍ മറക്കാനുളളതുകൊണ്ടാണ് മിന്നലാക്രമണം നടത്തിയ സ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം എന്ന് ഇന്ത്യൻവിദേശ കാര്യ വക്താവ് രവീഷ് കുമാർ കുറ്റപ്പെടുത്തി.

ഫെബ്രുവരി 26 ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് തുടക്കം മുതലുളള പാകിസ്ഥാന്‍റെ വാദം. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇന്ത്യ ബാലാകോട്ടിലെ ഭീകര ക്യാമ്പുകളിൽ ബോംബിട്ടത് സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details