ന്യൂഡൽഹി:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും അന്താരാഷ്ട്ര ട്രൈബ്യൂണൽ ഉത്തരവിട്ടതനുസരിച്ച് അദ്ദേഹത്തിന് കോൺസുലാർ ആക്സസ് നൽകണമെന്നും ഇന്ത്യ. കുൽഭൂഷന്‍റെ വധശിക്ഷയ്ക്കെതിരായ പുനരവലോകന ഹർജി പരിഗണിക്കുന്ന ഘട്ടത്തിലാണ് പാകിസ്ഥാൻ കോടതി.
കുൽഭൂഷൺ ജാദവ് കേസ്; പാകിസ്ഥാൻ കൃത്യത പാലിക്കുന്നില്ലെന്ന് ഇന്ത്യ - കുൽഭൂഷൺ ജാദവ് കേസ്
കുൽഭൂഷന്‍റെ വധശിക്ഷയ്ക്കെതിരായ പുനരവലോകന ഹർജി പരിഗണിക്കുന്ന ഘട്ടത്തിലാണ് പാകിസ്ഥാൻ കോടതി
കേസിൽ ജാദവിനെ പ്രതിനിധീകരിച്ച് ഇന്ത്യൻ അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. 2019ൽ വിധിന്യായത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടതനുസരിച്ച് അദ്ദേഹത്തിന് തടസ്സമില്ലാതെ കോൺസുലാർ പ്രവേശനം ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാദവിനെ പ്രതിനിധീകരിച്ച് അഭിഭാഷകനെ നിയമിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാൻ അധികൃതർ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചു. ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി അമ്പതുകാരനായ റിട്ടയേർഡ് ഇന്ത്യൻ നേവി ഓഫീസർ ജാദവിനെ പാകിസ്ഥാൻ സൈനിക കോടതി 2017 ഏപ്രിലിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
ജാദവിന്‍റെ കേസുമായി ബന്ധപ്പെട്ട രേഖകൾ പാകിസ്ഥാൻ ഇന്ത്യയ്ക്ക് നൽകാത്തതിനെ തുടർന്നാണ് വധശിക്ഷയ്ക്കെതിരെ കോടതിയിൽ റിവ്യൂ പെറ്റീഷൻ സമർപ്പിച്ചത്. കേസിൽ ലഭ്യമായ ഫലപ്രദമായ പരിഹാരത്തിനുള്ള എല്ലാ വഴികളും പാകിസ്ഥാൻ തടഞ്ഞതായും ഇന്ത്യ ആരോപിച്ചിരുന്നു.