ന്യൂഡല്‍ഹി: ലോകം മുഴുവൻ ദുരിതമനുഭവിക്കുന്ന ഇക്കാലത്ത് ബുദ്ധന്‍റെ സന്ദേശങ്ങൾ മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19 പ്രതിസന്ധിയില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സഹായിക്കാനായി നമ്മുടെ രാജ്യം നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധന്‍റെ സന്ദേശങ്ങൾ മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി - Modi
ഇന്ന് വിവേചനമില്ലാതെ ലാഭമോ നഷ്ടമോ നോക്കാതെ ശക്തരെന്നോ ദുര്‍ബലരെന്നോ നോക്കാതെ സാധ്യമായ രീതിയില്‍ എല്ലാവരെയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധപൂര്‍ണിമദിനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ആത്മബോധത്തിന്‍റെയും ഇന്ത്യയെക്കുറിച്ചുള്ള ആത്മസാക്ഷാത്‌കാരത്തിന്‍റെയും പ്രതീകമാണ് ബുദ്ധന്‍. ഈ ആത്മസാക്ഷാത്‌കാരത്തോടെ മാനവികതയുടെയും ലോകത്തിന്‍റെയും താൽപ്പര്യത്തിനായി ഇന്ത്യ പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സഹായിക്കാനായി ഇന്ത്യ നിരന്തരം പ്രവർത്തിക്കുന്നു. ഇന്ന് വിവേചനമില്ലാതെ ലാഭമോ നഷ്ടമോ നോക്കാതെ ശക്തരെന്നോ ദുര്‍ബലരെന്നോ നോക്കാതെ സാധ്യമായ രീതിയില്‍ എല്ലാവരെയും ഇന്ത്യ പിന്തുണക്കുന്നു. ഇത് തുടരും.
ഓരോ പൗരനെയും രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്‌ത് കൊണ്ട് ഇന്ത്യ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയാണ്. ക്ഷീണിക്കുമ്പോൾ നിര്‍ത്തുന്നത് ഒന്നിനും പരിഹാരമല്ല. കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ നാമെല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ട്. ദുഷ്‌കരമായ സാഹചര്യങ്ങളെ മറികടക്കാൻ മനുഷ്യൻ തുടർച്ചയായി പരിശ്രമിക്കണമെന്ന് ബുദ്ധൻ പറഞ്ഞിരുന്നു. ഇന്ന് നമ്മളെല്ലാം ഒരു പ്രയാസകരമായ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നു. അതിനായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ബുദ്ധൻ പഠിപ്പിച്ച അനുകമ്പ, ദയ, സമത്വം, സേവനം എന്നീ സന്ദേശങ്ങളാണ് ഇപ്പോള്‍ നമ്മള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ഈ സന്ദേശങ്ങളാണ് നമുക്ക് പ്രചോദനമാകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധപൂര്‍ണിമദിനത്തില്‍ പറഞ്ഞു.