കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ- റഷ്യൻ ഉപഗ്രഹങ്ങൾ അപകടകരമായ വിധം അടുക്കുന്നു; കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ - കാർട്ടോസാറ്റ് -2

കാർട്ടോസാറ്റിൽ നിന്ന് നിലവിൽ 224 മീറ്റർ അകലം മാത്രമാണ് കാനോപ്പസ്-വിയ്ക്കുള്ളത്.

Cartosat-2F  Kanopus-V satellites  Russia  Russian space agency  foreign satellites  Indian, Russian satellites close  ഇന്ത്യൻ- റഷ്യൻ ഉപഗ്രഹങ്ങൾ അപകടകരമായ വിധം അടുക്കുന്നു  ഇന്ത്യൻ- റഷ്യൻ ഉപഗ്രഹങ്ങൾ  കാർട്ടോസാറ്റ് -2  കനോപ്പസ്-വി
ഇന്ത്യൻ- റഷ്യൻ

By

Published : Nov 28, 2020, 12:51 PM IST

ബെംഗളൂരു: ഇന്ത്യൻ ഉപഗ്രഹമായ കാർട്ടോസാറ്റ് -2 എഫും റഷ്യയുടെ കനോപ്പസ്-വിയും ഭൂമിയുടെ ഭ്രമണപഥത്തിൽ അപകടകരമായ വിധത്തിൽ അടുക്കുന്നതായി റിപ്പോർട്ട്. കാർട്ടോസാറ്റിൽ നിന്ന് നിലവിൽ 224 മീറ്റർ അകലം മാത്രമാണ് കാനോപ്പസ്-വിയ്ക്കുള്ളത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഇന്ത്യയുടെ 700 കിലോഗ്രാമിലധികം ഭാരം വരുന്ന കാർട്ടോസാറ്റ് -2 എഫ് ഉപഗ്രഹം റഷ്യൻ കനോപ്പസ്-വി ബഹിരാകാശ പേടകത്തെ സമീപിക്കുന്നതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്മോസ് നവംബർ 27ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉപഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉപഗ്രഹങ്ങള്‍ തമ്മില്‍ 150 മീറ്റര്‍ അകലത്തില്‍ വന്നാല്‍ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ടതുള്ളൂവെന്നും ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.

ABOUT THE AUTHOR

...view details