ന്യൂഡൽഹി: രാജ്യത്ത് 43,893 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 79,90,322 ആയി ഉയർന്നു. 508 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ 1,20,010 ആണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മൊത്തം 6,10,803 സജീവ കേസുകൾ രാജ്യത്തുണ്ട്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് - കൊവിഡ്
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മൊത്തം 6,10,803 സജീവ കേസുകൾ രാജ്യത്തുണ്ട്.
![ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് ഇന്ത്യയിൽ കൊവിഡ് ഇന്ത്യയിൽ 80 ലക്ഷം കൊവിഡ് ബാധിതർ new COVID-19 cases India COVID-19 COVID India കൊവിഡ് കൊവിഡ് ഇന്ത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9338296-470-9338296-1603863386555.jpg)
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 58,439 പേർ രോഗമുക്തി നേടി. മൊത്തം വീണ്ടെുക്കൽ കേസുകൾ 72,59,509 ആണ്. 1,32,069 കേസുകളോടെ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 14,78,496 രോഗികൾ സുഖം പ്രാപിച്ചു. ഇതുവരെ 43,463 പേർ മരിച്ചു. കർണാടകയിൽ 71,349 സജീവ കേസുകളുണ്ട്. 7,27,298 പേർ സുഖം പ്രാപിച്ചു. 10,991 പേർ മരിച്ചു. കേരളത്തിലെ സജീവ കേസുകൾ 92,266 ആണ്. 3,09,032 രോഗികൾ സുഖം പ്രാപിച്ചു. 1,376 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 37,172 സജീവ കേസുകളും തമിഴ്‌നാട്ടിലും ഡൽഹിയിലും യഥാക്രമം 27,734, 27,873 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.