ന്യൂഡൽഹി: രാജ്യത്ത് 12,584 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04,79,179 ആയി ഉയർന്നു.
രാജ്യത്ത് 12,584 പേർക്ക് കൂടി കൊവിഡ് - covid
നിലവിൽ രാജ്യത്ത് 2,16,558 കൊവിഡ് രോഗികളാണുള്ളത്
കൊവിഡ് വ്യാപനത്തിന്‍റെയും ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിന്‍റെയും പശ്ചാത്തലത്തില്‍ കൊവിഡിനെ നേരിടാൻ രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ എന്നിവയ്ക്കാണ് ഉപാധികളോടെ അനുമതി നല്‍കിയത്. കൊവിഷീൽഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. നിലവിൽ രാജ്യത്ത് 2,16,558 കൊവിഡ് രോഗികളാണുള്ളത്.
18,385 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,01,11,294 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 167 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,51,327 ആകുകയും ചെയ്തു.