ന്യൂഡൽഹി: സ്വന്തം രാജ്യമെന്ന പാലസ്തീന്‍റെ അഭിലാഷങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പാലസ്തീന്‍റെ സമാധാനം, അഭിവൃദ്ധി എന്നിവയ്ക്കായി ഇന്ത്യയുടെ സഹകരണം എപ്പോഴുമുണ്ടാകുമെന്നും രാജ്യത്തിന് സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്ന് വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ആശംസകളറിയിച്ചത്.
ഇന്ത്യയുടെ പാലസ്തീൻ പിന്തുണ തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി - വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
പാലസ്തീന് സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്ന ട്വീറ്റിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ പ്രഖ്യാപനം.
ഇന്ത്യയുടെ പാലസ്തീൻ പിന്തുണ തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി
1988 നവംബർ 15നാണ് പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്‍റെ (പിഎൽഒ) നിയമനിർമ്മാണ സഭയായ പലസ്തീൻ നാഷണൽ കൗൺസിൽ പലസ്തീന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. അന്നത്തെ നേതാവായിരുന്ന യാസര്‍ അറാഫത്താണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. പാലസ്തീന്‍റെ ശാശ്വത തലസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞ ജറുസലേമിലെ അല്‍ജീരിയയില്‍ വച്ചായിരുന്നു യാസര്‍ അറാഫത്തിന്‍റെ പ്രഖ്യാപനം.