കേരളം

kerala

ETV Bharat / bharat

ആറു പാകിസ്ഥാൻ തടവുകാരെ ഇന്ത്യ വിട്ടയച്ചു - പാകിസ്താന്‍

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതിനാണ് ഇവരെ തടവിലാക്കിയത്.

ആറു പാകിസ്ഥാൻ തടവുകാരെ ഇന്ത്യ വിട്ടയച്ചു

By

Published : Jun 8, 2019, 5:01 AM IST

അട്ടാരി: പ്രായപൂർത്തിയാകാത്ത തടവുകാരനെ ഉൾപ്പെടെ ആറു പാകിസ്ഥാൻ തടവുകാരെ ഇന്ത്യ വിട്ടയച്ചു. അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ കഴിഞ്ഞ ദിവസമാണ് തടവുകാരെ കൈമാറിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് തടവുകാരെ പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയത്.

വിട്ടയക്കപ്പെട്ട ആറു പേരിൽ അഞ്ചു പേരും കറാച്ചിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോകാത്തതിനെ തുടർന്നാണ് ആറു പേരും തടവിലായത്. കഴിഞ്ഞ ഒരു വർഷമായി ഇവർ തടവിലായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പാകിസ്ഥാന്‍ 300 ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചിരുന്നു.

ABOUT THE AUTHOR

...view details