ന്യൂഡൽഹി: കശ്‌മീർ വിഷയത്തിൽ യുഎൻ ചീഫ് അന്‍റോണിയോ ഗുട്ടറസിന്‍റെ മധ്യസ്ഥത ഇന്ത്യ നിരസിച്ചു. കശ്‌മീരിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്‌ഠയുണ്ട്. ഇരു രാജ്യങ്ങളും മധ്യസ്ഥതയ്ക്ക് സമ്മതിച്ചാൽ സഹായിക്കാൻ തയാറാണെന്നും അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.
കശ്‌മീർ വിഷയം; യുഎൻ സെക്രട്ടറി ജനറൽ നൽകിയ മധ്യസ്ഥത ഇന്ത്യ നിരസിച്ചു
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉഭയകക്ഷി ചർച്ച നടത്തും. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് സാധ്യത ഇല്ല.
ഇന്ത്യയുടെ നിലപാട് മാറിയിട്ടില്ലെന്നും ഇപ്പോഴും ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിഹരിക്കപ്പെടേണ്ട പ്രശ്‌നം എന്തെന്നാൽ, നിയമ വിരുദ്ധമായി പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കശ്‌മീരിന്‍റെ പ്രദേശങ്ങൾ വിട്ടുനൽകുകയാണ് വേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉഭയകക്ഷി ചർച്ച നടത്തും. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് പങ്കോ സാധ്യതയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGGED:
കശ്‌മീർ വിഷയം