ഇന്ത്യയിൽ 11 ലക്ഷം കൊവിഡ് രോഗികൾ; ഏഴ് ലക്ഷം പേർക്ക് രോഗമുക്തി - കൊവിഡ് ഇന്ത്യ
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3.10 ലക്ഷം കവിഞ്ഞു
India
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് ഏറ്റവും വലിയ പ്രതിദിന കൊവിഡ് നിരക്ക്. 40,425 പുതിയ കേസുകളും 681 മരണങ്ങളുമാണ് ഒടുവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി. മരണസംഖ്യ 27,497 ആയി ഉയർന്നു. നിലവിൽ 3.90 ലക്ഷത്തിലധികം രോഗബാധിതർ ചികിത്സയിലാണ്. അതേസമയം ഏഴ് ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്.
Last Updated : Jul 20, 2020, 1:26 PM IST