ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 331 കൊവിഡ് മരണങ്ങളും 9,987 കൊവിഡ് കേസുകളും. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു ദിവസം കൊവിഡ് മരണം മുന്നൂറ് കടക്കുന്നത്.
രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് മരണം 300 കടന്നു - ഇന്ത്യയിൽ കൊവിഡ്
രാജ്യത്ത് ഏറ്റവുമധികം രോഗബാധിതര്‍ മഹാരാഷ്ട്രയിലും (88,528) തമിഴ്നാട്ടിലും (33,229)
![രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് മരണം 300 കടന്നു COVID-19 India positive case Covid india ഇന്ത്യയിൽ കൊവിഡ് കൊവിഡ് രോഗികൾ ഇന്ത്യയിൽ *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:07-768-512-7510082-1032-7510082-1591491757871-0906newsroom-1591677088-98.jpg)
India
രാജ്യത്തെ ആകെ രോഗബാധിതർ 2,66,598 ആണ്. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ഇന്ത്യയില്‍ 7,466 പേരാണ് മരിച്ചത്. നിലവിൽ 1,29,917 സജീവ കേസുകൾ രാജ്യത്ത് നിലനിൽക്കുന്നു. അതേസമയം 1,29,214 പേര്‍ കൊവിഡ് മുക്തരായി. മഹാരാഷ്ട്രയിലെ രോഗബാധിതർ 88,528 ആയി ഉയർന്നപ്പോൾ തമിഴ്‌നാട്ടിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 33,229 ആയി വർധിച്ചു. രാജ്യത്ത് ഇതുവരെ 49,16,116 സാമ്പിളുകൾ പരിശോധന നടത്തി.
Last Updated : Jun 9, 2020, 10:46 AM IST