ന്യൂഡൽഹി:കൊവിഡ് -19 നെതിരെ മെയ് 18 ന് ഒരു ലക്ഷം ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രണ്ട് മാസം മുമ്പ് വരെ പ്രതിദിനം 100-ൽ താഴെ മാത്രം ടെസ്റ്റുകളാണ് നടത്തിയത്. ഗവേഷണ സ്ഥാപനങ്ങൾ, മെഡിക്കൽ കോളജുകൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ എന്നിവയുടെ ഒരുമിച്ചുള്ള പ്രവർത്തിനത്തിന്‍റെ ഫലമായിട്ടാണ് 60 ദിവസത്തിനുള്ളിൽ 1000 മടങ്ങ് വർധനവ് സാധ്യമാക്കിയത്.
ഒരു ദിവസം ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തി ഇന്ത്യ
രണ്ട് മാസം മുമ്പ് വരെ പ്രതിദിനം 100-ൽ താഴെ മാത്രം ടെസ്റ്റുകളാണ് നടത്തിയത്. ഗവേഷണ സ്ഥാപനങ്ങൾ, മെഡിക്കൽ കോളജുകൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ എന്നിവയുടെ ഒരുമിച്ചുള്ള പ്രവർത്തിനത്തിന്‍റെ ഫലമായിട്ടാണ് 60 ദിവസത്തിനുള്ളിൽ 1000 മടങ്ങ് വർധനവ് സാധ്യമാക്കിയത്.
ഒരു ദിവസം ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തി ഇന്ത്യ
2020 ജനുവരിയിൽ കൊവിഡ് പരിശോധന പൂനെയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്ന് രാജ്യത്തുടനീളം 555 ലബോറട്ടറികളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 40 ടൺ പരീക്ഷണ സാമഗ്രികൾ 150 ലധികം ഫ്ലൈറ്റ് ഓപ്പറേഷനുകളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചു. നിരവധി കൊറിയർ കമ്പനികളുമായും സംസ്ഥാന സർക്കാരുകളുമായും ഡോർസ്റ്റെപ്പ് ഡെലിവറികൾ ഏകോപിപ്പിച്ചു.