- എല്ലാവരും വളരെയധികം വിഷമക്കരമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥയെ കുറിച്ച് അറിയാൻ എല്ലാവരും ആഗ്രഹിക്കുന്നു. രാജ്യത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സർക്കാരിന് വിശ്വാസമുണ്ടോ?
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇത് ദുഷ്‌കരമായ സമയമാണ്. ഞാൻ 4-5 വർഷമായി ആരോഗ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇതിനിടയിൽ ഇപ്പോൾ ഉള്ളപോലുള്ള സാഹചര്യം നേരിട്ടിട്ടില്ല. ചൈനയിൽ നിന്ന് ആദ്യം തന്നെ വൈറസ് പടർന്നുപിടിച്ച രാജ്യത്തിൽ ഒന്നാണ് ഇന്ത്യ. ന്യുമോണിയയ്ക്ക് കാരണമായ ഒരു പുതിയ കൊറോണ വൈറസ് പടരുന്നതായി ചൈന ജനുവരി 7 ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിദഗ്‌ധരുടെ യോഗം വിളിക്കുകയും ഞങ്ങൾ അതിവേഗം പ്രതികരിക്കുകയും ചെയ്‌തു. 10-14 ദിവസത്തിനുള്ളിൽ, ഞങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും വിശദമായ ഒരു ഉപദേശം നൽകി. ജനുവരി 18 മുതൽ ചൈനയിലെ ഹോങ്കോങും മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പ്രത്യേക നിരീക്ഷണങ്ങൾ ആരംഭിച്ചു. കഴിഞ്ഞ 3 മാസത്തിനിടയിൽ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിചിരിക്കുകയാണ്. ജനത കർഫ്യൂ, ലോക്ക് ഡൗണ്‍ തുടങ്ങിയ ധീരവും നൂതനവുമായ രീതികൾ ഞങ്ങൾ പിന്തുടർന്നു. ഈ സജീവമായ തന്ത്രത്തിന്‍റെ അവസാനത്തിൽ, നമ്മുടെ പുരോഗതി ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച സ്ഥാനത്താണ്. ലോകം മുഴുവൻ നമ്മളെയാണ് നോക്കുന്നത്. ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 11-12 ദിവസം ആകുമ്പോൾ രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയാക്കുന്നു അതോടൊപ്പം തന്നെ 30% രോഗികളും സുഖം പ്രാപിച്ചു. ഈ നാല് മാസം കൊണ്ട് രാജ്യത്ത് കൊവിഡ് 19 പരിശോധിക്കാനായി 450 ലാബുകൾ സജ്ജമാക്കുകയും ദിവസേന 95,000 ടെസ്റ്റുകൾ നടത്തുകയും ചെയ്യുന്നു. കൊവിഡിനെതിരെയുള്ള ഞങ്ങളുടെ തന്ത്രങ്ങളും വിജയവും എല്ലാം എങ്ങനെ എന്നത് വളരെ വ്യക്തമാണ്.
- കൊവിഡ് 19 കേസുകൾ കുതിച്ചുയരുകയാണ്, നിരവധി കേസുകളുടെ വർധനവ് അനുബന്ധ ടെസ്റ്റ് സെന്‍ററുകളിലെ വർധനവിൽ നിന്ന് കൂടുതൽ വ്യക്തമാണോ?
കൊവിഡ് 19 കേസുകളിൽ കാര്യമായ വർധനവ് ഇല്ല. ഇത് സൂചിപ്പിക്കുന്ന ഗ്രാഫ് ഇപ്പോഴും ഒരേ അളവിൽ തന്നെയാണ് പോകുന്നത്. മാത്രമല്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 85,000 പേരുടെ കൊവിഡ് പരിശോധന നടത്തി. ഞങ്ങൾ പരിശോധന ആരംഭിക്കുമ്പോൾ ഒരു ദിവസം 2,000 ആളുകൾക്ക് മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. കൊവിഡ് ബാധിക്കാത്ത് ജില്ലകളിലും കടുത്ത അക്യൂട്ട് റെസ്‌പിറേറ്ററി അണുബാധ (സാരി), ഇൻഫ്ലുവൻസ പോലുള്ള രോഗം (ഐഎൽഐ) എന്നിവ ഉണ്ടേോ എന്നും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനായി സംസ്ഥാനങ്ങളും നന്നായി പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ രാജ്യത്ത് 50,000-60,000 കേസുകൾ ഉണ്ടായത്. ഇത് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്‌ത് നോക്കു. അവിടെ എല്ലാം ലക്ഷത്തിന് മുകളിലാണ് കണക്ക്. രാജ്യത്ത് മരണനിരക്ക് ഏകദേശം 3% ആണ്, ആഗോള ശരാശരി 7 മുതൽ 7.5% ആണ്. അതിസൂക്ഷമമായ തിരച്ചിലുകൾ, പരിശോധന എന്നിവയാണ് കൊവിഡ് 19 കേസുകളുടെ കുതിച്ച് ചാട്ടത്തിൽ നിന്ന് രക്ഷയായത്. സമൂഹത്തിലെ എല്ലാ പോസിറ്റീവ് കൊറോണ കേസുകളും ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
- കൊവിഡ് പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പദ്ധതി എന്താണ്? ഈ മാസം അവസാനത്തോടെ എത്ര പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നു? നിലവിലെ പരിശോധന തന്ത്രം, അത് എത്രത്തോളം പര്യാപ്‌തമാണ്?
വൈറോളജി പരിശോധനയ്ക്കായി ഞങ്ങൾ സാമ്പിളുകൾ യുഎസിലേക്ക് അയച്ചിരുന്നു. വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജനുവരിയിൽ ഇവിടെ ഒരു ലാബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, മെയ് രണ്ടാം വാരത്തിൽ രാജ്യത്ത് കൊവിഡ് പരിശോധിക്കാൻ 472 ലാബുകളാണ് ഉള്ളത്. ഞങ്ങളുടെ സൗകര്യങ്ങൾ വിപുലീകരിച്ചു. 275 ലാബുകൾ സർക്കാർ മേഖലയിൽ നിന്നുള്ളതാണ്. 95,000 പേരുടെ പരിശോധന ദിവസേന നടത്താൻ പ്രാപ്‌തമാണ്. ഐസിഎംആർ നയിക്കുന്ന വിദഗ്ദ്ധരുടെ സംഘത്തിന്‍റെ ഉപദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ തന്ത്രം. ആരെയാണ് പരിശോധിക്കേണ്ടതെന്ന വ്യക്തമായ ഉപദേശവും മാർഗ നിർദ്ദേശവും ഉണ്ട്. പ്രൊഫഷണൽ സർക്കിളുകളിൽ നിന്നുള്ള ഉപദേശങ്ങൾ ഉപയോഗിച്ച് ടെസ്റ്റിംഗ് നയം സൂക്ഷ്‌മമായി തയ്യാറാക്കിയിട്ടുണ്ട്. പരിശോധനയിലുള്ള കഴിവ് ഞങ്ങൾക്ക് ഹോട്ട്സ്‌പോട്ടുകൾ, ഹോട്ട്സ്‌പോട്ട്കൾ അല്ലാത്തതും, ബാധിക്കാത്ത ജില്ലകൾ എന്നിവയുടെ കാര്യം അന്തിമമാക്കാനും കഴിഞ്ഞു.
- ചില സംസ്ഥാനങ്ങൾ പുറത്ത് വിടുന്ന കണക്കുകൾ കേന്ദ്ര സർക്കാരിനെയോ ആരോഗ്യ മന്ത്രാലയത്തിന്‍റെയോ കണക്കുകളെ അപേക്ഷിച്ച് നോക്കുമ്പോൾ അന്തരം കാണാൻ കഴിയുന്നു
രോഗികളുടെ എണ്ണമായി ബന്ധപ്പെട്ട് യാതൊരു വ്യത്യാസമില്ല. സംശയിക്കപ്പെടുന്ന രോഗികളെ കണ്ടെത്തുന്നതിൽ നിന്ന് ആരംഭിച്ച് ഒരു പരിശോധനാ കേന്ദ്രത്തിൽ അത് പരിശോധന നടത്തി അതിന്‍റെ ഫലം വരെയുള്ള പ്രവർത്തനങ്ങൾ വ്യത്യാസമില്ലാതെയാണ് പോകുന്നത്. റിപ്പോർട്ടുകൾ അതത് സംസ്ഥാനങ്ങൾ, ഇന്‍റർഗ്രേറ്റഡ് ഡിസീസ് നിരീക്ഷണ പ്രോഗ്രാം (ഐഡിഎസ്പി), ഐസിഎംആർ എന്നിവയ്ക്ക് നൽകുന്നു. ആത്യന്തികമായി, എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങളും ആരോഗ്യ മന്ത്രാലയം ശേഖരിക്കുന്നുണ്ട്. ചലനാത്മക പ്രവർത്തനമായതിനാൽ, വ്യത്യസ്‌ത പോർട്ടലുകളിൽ വ്യത്യസ്‌ത സംഖ്യകൾ നിങ്ങൾ കണ്ടേക്കാം. എന്നാൽ ഞങ്ങൾ എല്ലാം ശേഖരിക്കുമ്പോൾ, വ്യത്യാസമില്ല, എല്ലാം സുതാര്യമാണ്.
- കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ ഹോട്ട്സ്‌പോട്ടുകൾ ഏതാണ്?
രാജ്യം മുഴുവൻ മൂന്നായി തിരിച്ചിരിക്കുന്നു. ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ. രാജ്യത്തെ ജില്ലകളായി വിഭജിച്ച് നോക്കിയാൽ ഏകദേശം 130 ജില്ലകൾ ഹോട്ട്സ്‌പോട്ട് ജില്ലകളാണ്. 284 ജില്ലകളാണ് ഹോട്ട്സ്‌പോട്ടിൽ ഇല്ലാത്തത്. 319 ൽ അധികം ജില്ലകളിൽ കൊവിഡ് ബാധിച്ചിട്ടില്ല. ബാധിക്കാത്ത ജില്ലകളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹോട്ട്സ്‌പോട്ടുകളിൽ തന്നെ കൊവിഡ് രോഗികൾ എത്ര, നിരീക്ഷണത്തിൽ ഉള്ളവർ എന്നിങ്ങനെ അടിസ്ഥാനമാക്കിയാണ് കണക്കാകുന്നത്. വീടുതോറുമുള്ള സർവേകൾ ഉൾപ്പെടെയുള്ള കൺടൈന്മെന്‍റ് സോണുകൾക്കായി മൈക്രോ പ്ലാനുകളുണ്ട്. വിദഗ്‌ധരുടെ മാർഗ നിർദ്ദേശത്തിൽ പ്രാദേശിക ടീമുകൾ, ദ്രുത പ്രതികരണ ടീമുകൾ, നിരീക്ഷണ ടീമുകൾ, മെഡിക്കൽ കോളജ്, കേന്ദ്ര സർക്കാർ ടീമുകൾ എന്നിവ ഈ ഹോട്ട്സ്‌പോട്ടുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. അത്തരം സ്ഥലങ്ങളിൽ നൂതന പ്രവർത്തനങ്ങൾ നടപ്പിലാക്കൽ എന്നിവ സർക്കാർ വ്യക്തമായി തന്നെ കൈകാര്യം ചെയ്യുന്നു.
- പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കണമെന്ന കേന്ദ്രത്തിന്‍റെ ആഹ്വാനത്തോട് സംസ്ഥാനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? എന്താണ് വെല്ലുവിളികൾ?