ന്യൂഡൽഹി: രാജ്യത്ത് സ്‌പീഡ് പോസ്റ്റിന്‍റെ ബുക്കിങ് പുനഃരാരംഭിച്ചു. പാക്കറ്റ് സേവനങ്ങൾ ഉൾപ്പെടെ 15 രാജ്യങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചതായി കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു.
സ്പീഡ് പോസ്റ്റ് ബുക്കിങ് പുനഃരാരംഭിച്ചു
പാക്കറ്റ് സേവനങ്ങൾ ഉൾപ്പെടെ 15 രാജ്യങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചതായി കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര സ്‌പീഡ് പോസ്റ്റ് ബുക്കിങ് പുനരാരംഭിച്ച് ഇന്ത്യൻ പോസ്റ്റ് ഓഫീസ്
വ്യോമയാന സേവനങ്ങളെ ആശ്രയിച്ചായിരിക്കും ഡെലിവറി സമയക്രമങ്ങൾ സജ്ജീകരിക്കുക. മറ്റ് അന്തർദേശീയ പാഴ്‌സലുകൾക്കും കത്തുകൾക്കുമുള്ള ബുക്കിങ് താൽകാലികമായി നിർത്തിവെച്ചിരിക്കുന്നതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്‌തു. ഇന്ത്യയിൽ ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം മെയ് 31 വരെ തുടരും.
Last Updated : May 22, 2020, 12:05 PM IST