ഇന്ത്യന്‍ പോസ്റ്റൽ സർവീസ് വഴി മാസ്ക്കുകളും മരുന്നുകളും വീടുകളിലേക്ക്
പോസ്റ്റൽ സേവനത്തിന് പുറമെയാണ് മാസ്ക്കുകളും മരുന്നുകളും ഓർഡർ ലഭിക്കുന്നതിനനുസരിച്ച് എത്തിക്കാൻ പോകുന്നതെന്ന് ഇന്ത്യൻ പോസ്റ്റൽ സർവീസ് അധികൃതർ അറിയിച്ചു
ചെന്നൈ: പോസ്റ്റൽ സർവീസിന് പുറമെ മാസ്ക്കുകളും മരുന്നുകളും വീടുകളിൽ എത്തിക്കാനൊരുങ്ങി ഇന്ത്യൻ പോസ്റ്റൽ സർവീസ്. പുതുതായി വികസിപ്പിച്ചെടുത്ത ആൻഡ്രോയ്‌ഡ് ആപ്പായ പോസ്‌റ്റ് ഇൻഫോ വഴിയാണ് ഈ സേവനം ആളുകൾക്ക് ഉറപ്പാക്കുന്നത്. ഇന്ത്യൻ പോസ്റ്റൽ സർവീസ് ലോക്ക് ഡൗൺ സമയത്ത് സേവനങ്ങളിൽ യാതൊരു വിട്ടുവീഴ്‌ചയും നടത്തിയിട്ടില്ലെന്നും ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കാൻ ജീവനക്കാർ അഹോരാത്രം ജോലി ചെയ്യുകയാണെന്നും അധികൃതർ പറഞ്ഞു. പോസ്റ്റൽ സേവനത്തിന് പുറമെയാണ് മാസ്ക്കുകളും മരുന്നുകളും ആവശ്യക്കാർക്ക് എത്തിക്കാൻ പോകുന്നതെന്നും ഉപയോക്താക്കൾക്ക് തപാൽ സേവനങ്ങളായ മെയിലുകൾ, പോസ്റ്റ് ബാങ്ക്, സേവിംഗ്സ് ബാങ്ക്, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.