കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഒന്‍പത് ദിവസത്തിനിടെ നടത്തിയത് ഒരു കോടി കൊവിഡ് പരിശോധന

പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും ദിവസങ്ങളായി കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 6 ആഴ്‌ചക്കിടെ ശരാശരി ഒരു ദിവസം 11 ലക്ഷത്തോളം കൊവിഡ് പരിശോധന നടത്തി.

India performs 1 crore COVID-19 tests in last 9 days  consistent dip in positivity rate  രാജ്യത്ത് 9 ദിവസത്തിനിടെ ഒരു കോടി കൊവിഡ് ടെസ്റ്റുകള്‍  കേസുകളില്‍ ഗണ്യമായ കുറവ്  കൊവിഡ് 19
രാജ്യത്ത് 9 ദിവസത്തിനിടെ ഒരു കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി; കേസുകളില്‍ ഗണ്യമായ കുറവ്

By

Published : Oct 29, 2020, 5:51 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഒരു കോടി കൊവിഡ് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആറ് ആഴ്‌ചക്കിടെ ശരാശരി ഒരു ദിവസം 11 ലക്ഷത്തോളം കൊവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

24 മണിക്കൂറിനിടെ രാജ്യത്ത് 10,75,760 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതുവരെ 10.56 കോടിയോളം പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കി. ദിവസേന പതിനഞ്ചു ലക്ഷം പരിശോധനകള്‍ നടത്താന്‍ രാജ്യം പ്രാപ്‌തമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും ദിവസങ്ങളായി കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒക്‌ടോബര്‍ 29 വരെ രാജ്യത്തെ പോസിറ്റീവ് നിരക്ക് 7.54 ശതമാനമായതായും കേന്ദ്രം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് 6,03,687 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ആകെ കൊവിഡ് ബാധിതരില്‍ 7.51 ശതമാനം മാത്രമാണ് നിലവില്‍ ചികില്‍സയിലുള്ളത്. കൊവിഡ് കേസുകള്‍ കുറയുന്നതിനോടൊപ്പം തന്നെ രോഗവിമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 73 ലക്ഷത്തിലധികം പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് രോഗവിമുക്തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ രോഗവിമുക്തി നേടിയത് 56,480 പേരാണ്. പത്തോളം സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് ഇതില്‍ 79 ശതമാനവും.

മഹാരാഷ്‌ട്രയില്‍ ദിവസേന 8000ത്തിലധികം കൊവിഡ് രോഗികളാണ് രോഗവിമുക്തി നേടിയത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 7000ത്തിലധികം രോഗവിമുക്തി കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഡല്‍ഹിയില്‍ 4128 പേരും, പശ്ചിമ ബംഗാളില്‍ 3825 പേരും, തമിഴ്‌നാട്ടില്‍ 3850 പേരും, ആന്ധ്രയില്‍ 3609 പേരും, യുപിയില്‍ 2742 പേരും, രാജസ്ഥാനില്‍ 2016 പേരും, ഒഡിഷയില്‍ 2015 പേരും രോഗവിമുക്തി നേടി.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 49881 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 8000ത്തിലധികം പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മഹാരാഷ്‌ട്രയില്‍ 6000ത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 5673 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3924 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details