ശ്രീനഗർ: കർതാർപുർ ഇടനാഴി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാൻ ചർച്ച ആരംഭിച്ചു. വാഗാ അതിർത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തുന്നത്. പുൽവാമ അക്രമത്തെ തുടർന്ന് ബന്ധം വഷളായ ശേഷം ഇരു രാജ്യങ്ങളും നടത്തുന്ന ആദ്യത്തെ ചർച്ചയാണിത്.
കർതാർപൂർ ഇടനാഴി: ഇന്ത്യ- പാകിസ്ഥാൻ സുപ്രധാന ചർച്ച ആരംഭിച്ചു - ഇന്ത്യ പാകിസ്ഥാൻ സുപ്രധാന ചർച്ച ആരംഭിച്ചു
ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
ഇന്ത്യ പാകിസ്ഥാൻ ചർച്ച
പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇടനാഴി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ചർച്ചക്കെത്തുന്നത്. ഇടനാഴി നിർമിക്കാൻ പാകിസ്ഥാൻ മുമ്പ്സമ്മതമറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമുള്ള ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികൾക്ക് ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ വഴിയൊരുക്കും.