ഇന്ത്യൻ വ്യോമസേന അതിർത്തികടന്നെന്നആരോപണവുമായി പാകിസ്ഥാൻ. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചു പറന്നുവെന്നും പാകിസ്ഥാൻ. പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ആരോപണവുമായി രംഗത്തെത്തിയത്.
മുസഫറാബാദിനടുത്ത് ബലാകോട്ടിൽ ഇന്ത്യൻ വിമാനങ്ങൾ കടന്നുകയറി ബോംബ് വർഷിച്ചെന്ന് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു. പാക് സൈന്യം ഉടനടി തിരിച്ചടിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സേന പിന്മാറിയതെന്നും പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചു.
ഇന്ത്യൻ വ്യോമസേന അതിർത്തികടന്നെന്ന് ആരോപണവുമായി പാകിസ്ഥാൻ പുൽവാമ ഭീരാക്രമണത്തിന് ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. അതിർത്തിയിലെ ഭീകര ക്യാമ്പുകൾ ഒഴിപ്പിക്കുകയും ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ മസൂദ് അസറിന് കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 39 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. 2003 ലെ വെടി നിർത്തൽ കരാർ പാകിസ്ഥാൻ നിരന്തരം ലംഘിക്കുകയാണെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കിയിരുന്നു.