ഡെറാഡൂൺ:ഉത്തരാഖണ്ഡ് പിത്തോറഗഡ് ജില്ലയിലെ അന്താരാഷ്ട്ര സസ്പെൻഷൻ പാലം തുറന്നു. അർദ്ധരാത്രിയിൽ 30 മിനിറ്റാണ് പാലം തുറന്നത്. വൈദ്യസഹായം ആവശ്യമുള്ള നേപ്പാളി വിദ്യാർഥിക്ക് വേണ്ടിയാണ് പാലം തുറന്നത്. വയറുവേദനയെത്തുടർന്നാണ് നേപ്പാളി വിദ്യാർഥിയെ പിത്തോറഗഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേപ്പാളി വിദ്യാർഥിക്ക് വേണ്ടി പിത്തോറഗഡിലെ അന്താരാഷ്ട്ര പാലം തുറന്ന് ഇന്ത്യ - ഇന്ത്യൻ സർക്കാർ
പിത്തോറഗഡിലെ അന്താരാഷ്ട്ര പാലമാണ് ആശുപത്രിയിൽ എത്താനുള്ള ഏകവഴി എന്നതുകൊണ്ട് രോഗബാധിതനായ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ വഴി തുറക്കണമെന്ന് നേപ്പാൾ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു.
നേപ്പാളി വിദ്യാർഥിക്ക് വേണ്ടി പിത്തോറഗഡിലെ അന്താരാഷ്ട്ര പാലം തുറന്ന് ഇന്ത്യ
പിത്തോറഗഡിലെ അന്താരാഷ്ട്ര പാലമാണ് ആശുപത്രിയിൽ എത്താനുള്ള ഏകവഴി എന്നതുകൊണ്ട് രോഗബാധിതനായ വിദ്യാർഥിയെ ആശുപത്രിൽ എത്തിക്കാൻ വഴി തുറക്കണമെന്ന് നേപ്പാൾ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു.
രോഗബാധിതയായ പെൺകുട്ടിക്ക് വഴിയൊരുക്കണമെന്ന നേപ്പാൾ സർക്കാരിന്‍റെ അഭ്യർത്ഥന മാനിച്ചാണ് തങ്ങൾ സ്വിംഗ് ബ്രിഡ്ജ് തുറന്നതെന്ന് പിത്തോറഗഡിലെ ധാർചുല ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.