ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ആണവനയത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍റെ പക്കല്‍ നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ആണവായുധ നയത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് രാജ്‌നാഥ് സിംഗ്
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍റെ പക്കല്‍ നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം
സംഘര്‍ഷ സാഹചര്യങ്ങളില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ഇന്ത്യയുടെ നയം. എന്നാല്‍ ഇനി എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. അപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുക. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‍പേയ്‍യുടെ ചരമവാര്‍ഷികത്തിന്‍റെ ഭാഗമായി പൊഖ്രാനില്‍ എത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
1998ല്‍ വാജ്പേയ് പ്രധാനമന്ത്രിയായി ഇരിക്കെ ആയിരുന്നു പൊഖ്രാനില്‍ ആണവ പരീക്ഷണം നടത്തിയത്. അതേ സമയം കശ്മീര്‍ വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിച്ചു. പാകിസ്ഥാന്‍ ആക്രമത്തിന് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.