ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം. കൊവിഡ് മാനദണ്ഡം അനുസരിച്ച് സുരക്ഷാ എയര്‍ ബബിള്‍ സംവിധാനം പാലിച്ചാകും സര്‍വീസ് നടത്തുക. എല്ലാ ദിവസവും ഡല്‍ഹിയില്‍ നിന്നും കാഠ്‌മണ്ഡുവിലേക്കും തിരിച്ചും ഓരോ വിമാനം വീതം സര്‍വീസ് നടത്തും. ലോക്ക്‌ഡൗണിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ-നേപ്പാള്‍ വിമാന സര്‍വീസ് നടക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനം - flight services
പ്രത്യേക എയര്‍ ബബിള്‍ സംവിധാനം പാലിച്ചാകും സര്‍വീസ് നടത്തുക
ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടേണ്ടതിന്‍റെ പ്രധാന്യം വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിഗ്ല അദ്ദേഹത്തിന്‍റെ നേപ്പാള്‍ യാത്രക്കിടെ പറഞ്ഞു. ഇന്ത്യ-നേപ്പാൾ പൗരന്മാർ, ടൂറിസ്റ്റ് വിസ, ഇന്ത്യൻ വിസ എന്നിവ ഉള്ളവർക്കും വിദേശ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും യാത്ര അനുവദിക്കും.
ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യ ആയിരിക്കും സര്‍വീസ് നടത്തുക. ആര്‍ടി-പിസിആര്‍ പരിശോധനയടക്കം എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്ന സംവിധാനമാണ് എയര്‍ ബബിള്‍ സംവിധാനം. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍ അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.