ന്യൂഡൽഹി: ഇന്ത്യ വ്യക്തമായ ലോക്ക്‌ഡൗണ്‍ എക്‌സിറ്റ് തന്ത്രം നടപ്പാക്കേണ്ടതുണ്ടെന്ന് എസ്ബിഐ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019-2020 സാമ്പത്തിക വർഷത്തിൽ 4.2 ശതമാനമായി കുറഞ്ഞു. 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വർഷത്തിന്‍റെ ആദ്യപാദത്തിൽ 3.1 ശതമാനമായിരുന്നു ജിഡിപി വളർച്ചാ നിരക്ക്. കഴിഞ്ഞ 40 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയാണിത്. മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന ലോക്ക്‌ഡൗണ്‍ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതായും എസ്ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്ക് വേണ്ടത് മെച്ചപ്പെട്ട ലോക്ക്‌ഡൗണ്‍ എക്‌സിറ്റ് സ്ട്രാറ്റജി: എസ്ബിഐ - ഇന്ത്യയ്ക്ക് വേണ്ടത് മെച്ചപ്പെട്ട ലോക്ക്ഡൗൺ എക്സിറ്റ് സ്ട്രാറ്റജി: എസ്ബിഐ
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2019-2020 സാമ്പത്തിക വർഷത്തിൽ 4.2 ശതമാനമായി കുറഞ്ഞു. 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്
ഇന്ത്യ
മാന്ദ്യത്തിൽ നിന്നുള്ള വീണ്ടെടുക്കൽ പലപ്പോഴും മന്ദഗതിയിലാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ മുൻനിരയിലെത്താൻ അഞ്ച് മുതൽ 10 വർഷം വരെ എടുക്കുകയും ചെയ്യും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം നാളെ അവസാനിക്കുമ്പോൾ സാമ്പത്തിക നയങ്ങളിൽ കാര്യമായ പരിഷ്കാരങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.