ന്യൂഡൽഹി: മുൻകരുതൽ നടപടികളെല്ലാം കൃത്യമായി നടത്തിയതിനാൽ കൊവിഡ്-19 വൈറസിനെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാൻ. മറ്റ് മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായും ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സുദാന്‍ ഉന്നതതല യോഗം ചേര്‍ന്നു.
കൊവിഡ്-19; ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി - പ്രീതി സുഡാൻ
നിരീക്ഷണം ശക്തിപ്പെടുത്താൻ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, നേപ്പാളുമായി അതിർത്തി പങ്കിടുന്ന സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
കൊവിഡ്-19 ബാധിച്ച ചൈനയിലെ വുഹാൻ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു വിദ്യാർഥിയെ കൂടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇൻസുലേഷൻ വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ മന്ത്രാലയങ്ങളും നടത്തിയ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. കൂടാതെ ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായും വീഡിയോ കോൺഫറൻസ് നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മൂന്ന് കൊവിഡ് കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടുപേരെ ഇതിനകം ഡിസ്‌ചാര്‍ജ് ചെയ്തു. കേസുകൾ തത്സമയം നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷണ വെബ് പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ കൃത്യസമയത്ത് പൂരിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നിരീക്ഷണം ശക്തിപ്പെടുത്താൻ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, നേപ്പാളുമായി അതിർത്തി പങ്കിടുന്ന സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.