ഹൈദരാബാദ്: ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് 1.38 ന് ലാന്‍ഡര്‍ ഇറങ്ങാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ കണ്ണുകളിലും ആകാംക്ഷയായിരുന്നു. പിന്നീടുള്ള നിര്‍ണായകമായ 15 മിനിറ്റിലായിരുന്നു പ്രതീക്ഷകള്‍ മുഴുവന്‍. എന്നാല്‍ 2.01 ആയപ്പോള്‍ കൂടുതല്‍ ആശയ കുഴപ്പത്തിലായി. സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാന്‍ അല്‍പ്പ സമയമെടുത്തു. 2.1 കിലോമീറ്ററില്‍ വച്ച് സിഗ്നല്‍ നഷ്ടമായി. ഇസ്രോ ആസ്ഥാനം മുഴുവന്‍ ആകാംക്ഷയിലായി. ഒടുവില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
ഇതൊരു ചെറിയ നേട്ടമല്ല; രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി - വിക്രം ലാന്‍ഡര്‍
2.1 കിലോമീറ്ററില്‍ വച്ച് സിഗ്നല്‍ നഷ്ടമായി. ഇസ്രോ ആസ്ഥാനം മുഴുവന്‍ ആകാംക്ഷയിലായി. ഒടുവില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
ശാസ്ത്രജ്ഞരെ നിരാശപ്പെടുത്താതെ ധൈര്യമായിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. “ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ട്. ഇതൊരു ചെറിയ നേട്ടമല്ല. നിങ്ങളെക്കുറിച്ച് അഭിമാനിക്കുകയാണ് രാഷ്ട്രം. ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു. നിങ്ങൾ എല്ലാവരും രാഷ്ട്രത്തിനും ശാസ്ത്രത്തിനും ഒരു വലിയ സേവനം ചെയ്തു. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ധൈര്യത്തോടെ മുന്നോട്ട് പോകുക എന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ശാസ്ത്രജ്ഞരുമായി സംസാരിച്ചതിന് ശേഷം ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് ദൃശ്യങ്ങള്‍ കാണാനെത്തിയ കുട്ടികളോടും സംവദിച്ചതിന് ശേഷമാണ് മോദി പ്രധാനമന്ത്രി മടങ്ങിയത്. നമ്മുടെ ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടതെന്നും പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.