ഹൈദരാബാദ്: പാറ്റ്നയിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകത്തോടെ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ നിലനിൽക്കെ കൂടുതൽ ആശങ്കകളുമായി ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് -2020. ബിഹാറിൽ 1,548 പേർക്ക് ഒരു പൊലീസുകാരൻ എന്നതാണ് കണക്കെന്നാണ് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് -2020ന്‍റെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, പശ്ചിമ ബംഗാളിൽ 1,284 പേർക്ക് ഒരു പൊലീസുകാരനാണ് ഉള്ളത്. അസമിൽ 1,243 പേർക്ക് ഒരു പൊലീസുകാരൻ എന്നതാണ് കണക്ക്. എന്നാൽ പഞ്ചാബിൽ ഇത് 462 പേർക്ക് ഒരു പൊലീസുകാരൻ എന്നുമാണ് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
858 പേർക്ക് ഒരു പൊലീസുകാരൻ; കണക്കുകൾ പുറത്ത് വിട്ട് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2020 - Bihar crime rate
ജയിലുകളിലെ ആകെ ജനസംഖ്യ 4,33,003 നിന്ന് 4,78,600 ആയി ഉയർന്നപ്പോൾ ആകെ ജയിലുകളുടെ എണ്ണം 1,412 ൽ നിന്ന് 1,350 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
കണക്കുകൾ പ്രകാരം ദേശീയ ശരാശരിയിൽ 858 പേർക്ക് ഒരു പൊലീസുകാരനാണ് ഉള്ളതെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടില്‍ പറയുന്നു. പൊലീസ് സേനയിൽ ദേശീയ ശരാശരിയുടെ 10 ശതമാനം സ്ത്രീകളാണ് ഉള്ളത്. 2017 ഇത് ശതമാനമാണ് ഉള്ളത്. ബിഹാറിൽ നാല് പൊലീസുകാരിൽ ഒരാൾ സ്ത്രീയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2020 അനുസരിച്ച്, അനാവശ്യമായ അറസ്റ്റുകൾ, ജാമ്യം അനുവദിക്കാതിരിക്കൽ, വിചാരണയിലെ കാലതാമസം തുടങ്ങിയവ മൂലം കുറ്റവാളികളെ അനാവശ്യമായി സെല്ലുകളിൽ താമസിപ്പിക്കുന്നതോടെ ജയിലുകളിലെ ജനസാന്ദ്രത വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍.
ജയിലുകളിലെ ആകെ ജനസംഖ്യ 4,33,003 നിന്ന് 4,78,600 ആയി ഉയർന്നപ്പോൾ ആകെ ജയിലുകളുടെ എണ്ണം 1,412 ൽ നിന്ന് 1,350 ആയി കുറഞ്ഞു. സുസ്ഥിരമല്ലാത്ത സബ് ജയിലുകൾ അടച്ച് അവിടെ ഉണ്ടായിരുന്ന തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് -2020 വ്യക്തമാക്കുന്നുണ്ട്.