ന്യൂഡൽഹി:ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൊവിഡിന് ശേഷം ലോകത്ത് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പശ്ചാത്തലത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി സംസാരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി നരേന്ദ്ര മോദി ചർച്ച നടത്തി - ഷിൻസോ അബെ
ഇന്ത്യ-ജപ്പാൻ ബന്ധം ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകാന്‍ ഉതകുന്നതാണെന്ന് മോദി ട്വീറ്റ് ചെയ്തു
![ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി നരേന്ദ്ര മോദി ചർച്ച നടത്തി India-Japan partnership post-COVID world Narendra Modi Shinzo Abe ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി മോദി ചർച്ച നടത്തി ഷിൻസോ അബെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6736294-952-6736294-1586509256891.jpg)
ചർച്ച
വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി അബെ അടുത്തിടെ ടോക്കിയോയിലും മറ്റ് ആറ് പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വിഷയത്തിൽ മോദി നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലിയുമായും സംസാരിച്ചു.