കേരളം

kerala

ETV Bharat / bharat

ഇന്ത്യ ആഗോള സാമ്പത്തിക പ്രവർത്തനത്തിന്‍റെ ഭാഗമാകുമെന്ന് പീയൂഷ് ഗോയൽ - ആത്‌മനിർഭർ ഭാരത്

ആത്‌മനിർഭർ ഭാരത് എന്ന ലക്ഷ്യം നിലനിൽക്കുമ്പോഴും ആഗോള തലത്തിൽ കൈവരുന്ന അവസരങ്ങൾക്ക് മുമ്പിൽ ഇന്ത്യ വാതിൽ അടയ്ക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി

Aatmanirbhar Bharat  Union Minister Piyush Goyal  COVID-19 pandemic  COVID-19 infection  Coronavirus scare  Coronavirus crisis  COVID-19 outbreak  ആത്‌മനിർഭർ ഭാരത്  ഇന്ത്യ ആഗോള സാമ്പത്തിക പ്രവർത്തനത്തിന്‍റെ ഭാഗമാകുമെന്ന് പിയുഷ് ഗോയൽ
ഇന്ത്യ

By

Published : Jul 18, 2020, 8:46 AM IST

ന്യൂഡൽഹി:ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും രാജ്യാന്തര സാമ്പത്തിക പ്രവർത്തനത്തിന്‍റെ വിശ്വസ്ത പങ്കാളിയാകാനും രാജ്യം ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. ആത്‌മനിർഭർ ഭാരത് എന്ന ലക്ഷ്യം നിലനിൽക്കുമ്പോഴും ആഗോള തലത്തിൽ കൈവരുന്ന അവസരങ്ങൾക്ക് മുമ്പിൽ ഇന്ത്യ വാതിൽ അടയ്ക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. ഫ്രാൻസും ഇന്ത്യയും യഥാർത്ഥത്തിൽ മത്സരത്തിലല്ല. പരസ്പരം പൂരകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസ് വളരെ ഉയർന്ന സാങ്കേതിക ഉൽ‌പ്പന്നങ്ങൾ കൊണ്ടുവരുന്നു. ഇന്ന് ഫ്രാൻസിൽ ഉൽപ്പാദിപ്പിക്കാൻ അസാധ്യമായ നിരവധി ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 10 ബില്യൺ യുഎസ് ഡോളർ കടന്നതായും അദ്ദേഹം പറഞ്ഞു. 15 ബില്യൺ യുഎസ് ഡോളറാണ് ലക്ഷ്യമെന്നും ഗോയൽ വ്യക്തമാക്കി. കൊവിഡിനെ തുടർന്ന് കൂടുതൽ പുതുമയുള്ളതും വിവേകപൂർണവും കാര്യക്ഷമവുമായ ബിസിനസ്സ് പ്രക്രിയകൾ പുനര്‍നിർമ്മിക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details