ഇന്ത്യയിൽ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് ഐ.സി.എം.ആർ
കൊവിഡ് പരിശോധന, രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ ട്രാക്കിങ്, ക്വാറന്‍റൈൻ എന്നിവ തുടരണമെന്ന് ഐ.സി.എം.ആർ അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയിൽ നിലവിലെ കൊവിഡ് സാഹചര്യത്തിൽ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് ഇൻഡ്യൻ കൗൺസിൽ ഓഫ് മെസിക്കൽ റിസർച്ച് അറിയിച്ചു. ഇന്ത്യ വലിയ രാജ്യമാണെന്നും രാജ്യത്തെ വൈറസ് വ്യാപനം കുറവാണെന്നും ഐ.സി.എം.ആർ ഡി.ജി പ്രൊഫ. ബൽറാം ഭാർഗവ പറഞ്ഞു. കൊവിഡ് പരിശോധന, രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ ട്രാക്കിങ്, ക്വാറന്‍റൈൻ എന്നിവ തുടരണമെന്നും ഓരോ ദിവസവും ഒന്നേ മുക്കാൽ ലക്ഷം പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തോളം കൊവിഡ് പരിശോധനകൾ നടത്താൻ കഴിയുമെന്നും സംസ്ഥാന സർക്കാരുകൾ സർക്കാർ- സ്വകാര്യ ലാബുകൾ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.