ധാക്ക: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബംഗ്ലാദേശിന് ഇന്ത്യ ഒരു ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിൻ (എച്ച്സിക്യു) മരുന്നുകളും 50,000 അണുവിമുക്തമായ ശസ്ത്രക്രിയാ ഗ്ലൗസുകളും നൽകി. കഴിഞ്ഞ മാസം 25ന് നൽകിയ 30,000 ശസ്ത്രക്രിയാ മാസ്‌കുകൾക്കും 15,000 സുരക്ഷാ വസ്‌ത്രങ്ങൾകക്കും ശേഷം ഇത് രണ്ടാം തവണയാണ് കൊവിഡ് നിയന്ത്രണത്തിനായി ഇന്ത്യ ബംഗ്ലാദേശിന് സഹായമെത്തിക്കുന്നത്. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രി സാഹിദ് മാലിക്കിന് മരുന്നുകളും ഗ്ലൗസുകളും കൈമാറി.
ബംഗ്ലാദേശിന് എച്ച്സിക്യു മരുന്നുകളും അത്യാഹിത മെഡിക്കൽ ഉപകരണങ്ങളും നൽകി ഇന്ത്യ - Riva Ganguly Das
ഒരു ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകളും 50,000 അണുവിമുക്തമായ ശസ്ത്രക്രിയാ ഗ്ലൗസുകളുമാണ് ഇത്തവണ ഇന്ത്യ എത്തിച്ചിരിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ അയല്‍ രാജ്യമായ ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ നൽകി സഹായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സാഹിദ് മാലിക് പ്രതികരിച്ചു. ഇന്ത്യ ബംഗ്ലാദേശിന് നൽകുന്ന പിന്തുണ വീണ്ടും ആവർത്തിക്കുകയാണെന്നും ആദ്യം സുരക്ഷാ വസ്‌ത്രങ്ങളും മാസ്‌കുകളും വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെന് കൈമാറിയ ശേഷം രണ്ടാമതും നമ്മുടെ രാജ്യത്തിന്‍റെ സഹായം അവർക്ക് എത്തിക്കാൻ സാധിച്ചുവെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ പറഞ്ഞു. സാർക്ക് രാജ്യങ്ങളിലെ നേതാക്കളുമായി മാർച്ച് 15ന് നടന്ന വീഡിയോ കോൺഫറൻസിംഗിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന് സഹായം എത്തിക്കുമെന്ന് അറിയിച്ചത്. ബംഗ്ലാദേശില്‍ ഇതുവരെ 5,416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 145 പേർ വൈറസ് ബാധയിൽ മരിച്ചു.