കാബൂള്‍ : അഫ്‌ഗാനിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യ രണ്ട് എം ഐ 24വി ഹെലികോപ്‌റ്ററുകള്‍ കൈമാറി.അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി അസദുള്ള ഖാലിദ് അഫ്‌ഗാനിലെ ഇന്ത്യന്‍ അംബാസിഡര്‍ എച്ച്.ഇ വിനയ് കുമാറില്‍ നിന്ന് ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങി.കാബൂളിലെ മിലിട്ടറി വിമാനത്താവളത്തിലാണ് ചടങ്ങുകള്‍ നടന്നത്. അഫ്‌ഗാനിസ്ഥാനില്‍ സമാധാനവും ഐക്യവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കുമെന്ന് എച്ച്.ഇ വിനയ് കുമാര്‍ പറഞ്ഞു.
അഫ്‌ഗാന്‍ വ്യോമസേനയ്ക്ക് ഇന്ത്യ എം ഐ ഹെലികോപ്റ്ററുകള്‍ കൈമാറി - അഫ്‌ഗാന്‍ വ്യോമസേന
രണ്ട് എം ഐ 24വി ഹെലികോപ്‌റ്ററുകളാണ് കൈമാറിയത്. 2015ലും 2016ലും ഇന്ത്യ നാല് ഹെലികോപ്‌റ്ററുകള്‍ അഫ്‌ഗാന്‍ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു
അഫ്‌ഗാന്‍ വ്യോമസേനയ്ക്ക് ഇന്ത്യയുടെ രണ്ട് മി 24വി ഹെലികോപ്റ്ററുകള്‍
നേരത്തെ 2015ലും 2016ലും ഇന്ത്യ നാല് ഹെലികോപ്‌റ്ററുകള്‍ അഫ്‌ഗാനിസ്ഥാന് കൈമാറിയിരുന്നു. അഫ്‌ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ പിന്തുണയ്ക്ക് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി അസദുള്ള ഖാലിദ് നന്ദി അറിയിച്ചു.