കേരളം

kerala

ETV Bharat / bharat

മൻമോഹൻ സിംഗിനെ പോലെ പ്രഗത്ഭനായ പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു: രാഹുൽ ഗാന്ധി - മൻമോഹൻ സിംഗിന് ശനിയാഴ്‌ച 88 വയസ്സ് തികഞ്ഞു

മൻമോഹൻ സിംഗിന് പിറന്നാളാശംസകളറിയിക്കുന്ന ട്വീറ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. സിംഗിന് ശനിയാഴ്‌ച 88 വയസ്സ് തികഞ്ഞു.

India feels absence of PM Manmohan Singh  Congress leader Rahul Gandhi  Dr Manmohan Singh's Bithday  rahul wishes Manmohan Singh  birthday wishes for Manmohan Singh  മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്  മൻമോഹൻ സിംഗിന് ശനിയാഴ്‌ച 88 വയസ്സ് തികഞ്ഞു  രാഹുൽ ഗാന്ധി
മൻമോഹൻ സിംഗിനെപോലൊരു പ്രഗത്ഭനായ പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു: രാഹുൽ ഗാന്ധി

By

Published : Sep 26, 2020, 12:02 PM IST

ന്യൂഡൽഹി: ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പോലെ പ്രഗത്ഭനായ പ്രധാനമന്ത്രിയുടെ അഭാവമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ സത്യസന്ധതയും മാന്യതയും അർപ്പണബോധവും നമുക്കെല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മൻമോഹൻ സിംഗിന് പിറന്നാളാശംസകളറിയിക്കുന്ന ട്വീറ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

2004 നും 2014 നും ഇടയിൽ യുപിഎ സഖ്യ സർക്കാറിന്‍റെ തലവനായിരുന്ന സിംഗിന് ശനിയാഴ്‌ച 88 വയസ്സ് തികഞ്ഞു.

സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ് സമർപ്പിത നേതാവിന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പറഞ്ഞു. ഓരോ ഇന്ത്യക്കാരന്‍റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായുള്ള മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗിന്‍റെ പ്രതിജ്ഞാബദ്ധതയാണ് തങ്ങൾ ഇന്ന് ആഘോഷിക്കുന്നതെന്നും ഇന്ത്യയെ വളർച്ചയിലും താഴ്ച്ചയിലും മുന്നോട്ട് നയിച്ചതിന് ഇന്ത്യ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കോൺഗ്രസ് ട്വീറ്റുകളിൽ പറഞ്ഞു.

ABOUT THE AUTHOR

...view details