ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി - ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
ഫെബ്രുവരി 28 വരെ വിലക്ക് തുടരും
ന്യൂഡൽഹി:കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ അന്താരാഷ്‌ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. ഇതിനുമുമ്പ് ഫെബ്രുവരി 14 വരെയായിരുന്നു വിലക്ക്. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് അനുവദിക്കാൻ സാധ്യതയുണ്ട്. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 22 മുതലാണ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തലാക്കിയത്.
TAGGED:
ban on international flights