ന്യൂഡൽഹി: ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്‌തു. ശ്രീലങ്കക്ക് 50,400 ഡോസ് വാക്‌സിനുകളും ബഹ്‌റൈനിലേക്ക് 10,800 ഡോസുകളും ലഭ്യമാക്കി.
കൊവിഷീൽഡ് ബഹ്‌റൈനിലും ശ്രീലങ്കയിലും എത്തിച്ചു - കൊവിഡ് വാക്‌സിൻ; ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്‌തു
ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈനും ശ്രീലങ്കക്കും വാക്‌സിൻ ലഭ്യമാക്കിയതോടെ കൊവിഡ് പോരാട്ടത്തില്‍ വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചു.
കൊവിഡ് വാക്‌സിൻ; ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്‌തു
നേരത്തെ ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ് തുടങ്ങി രാജ്യങ്ങളില്‍ വാക്സിന്‍ എത്തിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിന്‍ വികസിപ്പിച്ചത്. ജനുവരി 20 മുതൽ പല രാജ്യങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.