കേരളം

kerala

ETV Bharat / bharat

യുഎസ് പ്രതിരോധ സെക്രട്ടറിക്ക് ആതിഥേയത്വം നൽകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു: രാജ്‌നാഥ് സിംഗ് - India-US defence relations

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിനും സഹകരണത്തിനും പുതിയ ഊർജം പകരുമെന്ന് മന്ത്രി ട്വീറ്ററിൽ കുറിച്ചു.

രാജ്‌നാഥ് സിംഗ്  യുഎസ് പ്രതിരോധ സെക്രട്ടറി  മാർക്ക് എസ്‌പർ  പ്രതിരോധ മന്ത്രി  ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം  ടു പ്ലസ് ടു  rajnath singh  US Defence secretary  mark Espar  defence minister  India-US defence relations  2+2
യുഎസ് പ്രതിരോധ സെക്രട്ടറിക്ക് ആതിഥേയത്വം നൽകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു: രാജ്‌നാഥ് സിംഗ്

By

Published : Oct 26, 2020, 6:35 PM IST

ന്യൂഡൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പറുമായുള്ള ചർച്ച ഫലപ്രദമായിരുന്നെന്നും വിവിധ മേഖലകളിൽ പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ച നടത്തിയതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിനും സഹകരണത്തിനും പുതിയ ഊർജം പകരുമെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. ചൊവാഴ്‌ച നടക്കുന്ന ടു പ്ലസ് ടു കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി ഇരു നേതാക്കളും ഇന്ന് കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ-യുഎസ് ടു പ്ലസ് ടു കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാനായി എസ്‌പറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോയും ഇന്ത്യയിലെത്തിയിട്ടുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ, വ്യോമസേന ചീഫ് എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ, നേവി ചീഫ് അഡ്‌മിറൽ കരമ്പിർ സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. സൗത്ത് ബ്ലോക്കിലെത്തിയ എസ്‌പറിനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.

നയതന്ത്ര, സുരക്ഷാ ലക്ഷ്യങ്ങൾക്കായി ഇരു രാജ്യങ്ങളും നൽകുന്ന ഉയർന്ന പ്രതിബദ്ധതയാണ് യുഎസ്-ഇന്ത്യ ടു പ്ലസ് ടു കൂടിക്കാഴ്‌ച പ്രകടിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറഞ്ഞു. ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ചകൾ പ്രാദേശിക സുരക്ഷാ സഹകരണം, പ്രതിരോധ വിവരങ്ങൾ പങ്കിടൽ, സൈനിക ഇടപെടലുകൾ, പ്രതിരോധ വ്യാപാരം എന്നീ നാല് കാര്യങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ആദ്യത്തെ ടു പ്ലസ് ടു കൂടിക്കാഴ്‌ച 2018 സെപ്റ്റംബറിൽ ന്യൂഡൽഹിയിലും രണ്ടാമത്തേത് 2019 ൽ വാഷിംഗ്‌ടൺ ഡിസിയിലുമാണ് നടന്നത്.

ABOUT THE AUTHOR

...view details